‘ഇന്ത്യ, മൈ വാലന്റൈന്‍’; രാജ്യത്തെ 10 നഗരങ്ങളില്‍ പ്രണയദിനത്തില്‍ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇന്ത്യ, മൈ വാലന്റൈന്‍’; രാജ്യത്തെ 10 നഗരങ്ങളില്‍ പ്രണയദിനത്തില്‍ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ സമരസംഘടനകളുടെ തീരുമാനം. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്ന പേരിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രക്ഷോഭം. സ്വരഭാസ്‌കര്‍, വിശാല്‍ ദദ്‌ലാനി, രേഖ ഭരദ്വാജ് എന്നിവരടക്കം നിരവധി നടീനടന്‍മാരും പൊതുപ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ദല്‍ഹിയിലാണ് വാലന്റൈന്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുക. മുംബൈയിലാണ് പ്രക്ഷോഭം അവസാനിക്കുക.

0Shares