ഇന്ത്യ ദക്ഷിണാഫ്രിക്കാ ജീവന്‍ മരണ പോരാട്ടം ഇന്ന്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്ന് ഇറങ്ങും.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ ദക്ഷിണാഫ്രിക്കാ ജീവന്‍ മരണ പോരാട്ടം ഇന്ന്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്ന് ഇറങ്ങും.

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ മുന്നോട്ടുള്ള യാത്ര തീരുമാനിക്കാന്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇരു ടീമുകള്‍ക്കും ഇന്ന് ജീവന്‍ മരണ പോരാട്ടം. എ ഗ്രൂപ്പില്‍ ഇംഗ്ലണ്ട് ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു. എന്നാല്‍ ബി ഗ്രൂപ്പില്‍ ഇപ്പോളും ചിത്രം വ്യക്തമല്ല. ഇന്ത്യ പാകിസ്താനെ തോല്‍പിച്ചു, പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പിച്ചു, ശ്രിലങ്ക ഇന്ത്യയെ തോല്‍പിച്ചു അങ്ങനെ നാല് ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായി ഗ്രൂപ്പ് ബി മരണ ഗ്രൂപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ ും ദക്ഷിണാഫ്രിക്കയും ഇന്ന് അവസാന മത്സരത്തിനായി ഇറങ്ങുന്നത്.

ദക്ഷിണാഫ്രിക്കയോട് ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനലില്‍ എത്താം. ഇന്ത്യയെ തോല്‍പിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കും സെമിയില്‍ എത്താം. തോല്‍ക്കുന്ന ടീം ആരായാലും അവര്‍ പുറത്താകും. എന്നാല്‍ മഴ മൂലം കളി മുടങ്ങിയാലോ. ഇംഗ്ലണ്ടില്‍ ഒരുപാട് കളികള്‍ ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴ മുടക്കിയ സാഹചര്യത്തിലാണ് ഈ ചോദ്യം. ദക്ഷിണാഫ്രിക്കയുമായുള്ള കളി മഴ മുടക്കിയാലും ഇന്ത്യയ്ക്ക് പേടിക്കേണ്ട. ഇന്ത്യ സെമി ഫൈനലില്‍ എത്തും. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയാണ് മുന്നില്‍. പാകിസ്താനെ 124 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ 7 വിക്കറ്റിനാണ് ശ്രീലങ്കയോട് തോറ്റത്. ഇന്ത്യയ്ക്ക് പിന്നാലെ റണ്‍റേറ്റില്‍ രണ്ടാമത് ദക്ഷിണാഫ്രിക്കയാണ്. പാകിസ്താന്‍ – ശ്രീലങ്ക മത്സരം കൂടി മഴ മുടക്കിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനലിലെത്താം എന്നതാണ് സ്ഥിതി. ഏതായാലും ഇന്ന് നടക്കുന്ന മത്സരം ഇരു ടീമുകളെയും വളരെയധികം സമ്മര്‍ദ്ധത്തിലാക്കും.

0Shares