‘ഇന്ത്യ കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു’; വിവാദ പരാമർശവുമായി സാധ്വി പ്രാചി

  • Post category:news
  • Reading time:1 min read
You are currently viewing ‘ഇന്ത്യ കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു’; വിവാദ പരാമർശവുമായി സാധ്വി പ്രാചി

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. രാഹുല്‍ ഗാന്ധിയുടെ മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു റേപ്പിസ്റ്റാണെന്ന് സ്വാധി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റാണ് നെഹ്റു. രാമന്‍റെയും കൃഷ്ണന്‍റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും അവര്‍ ആരോപിച്ചു.

ഇന്ത്യ ലോകത്തിന്‍റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാധ്വി. ശനിയാഴ്ച വയനാട്ടിലാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഉന്നാവ്, ഹൈദരാബാദ് കേസുകളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. മകളെയും സഹോദരിയെയും സംരക്ഷിക്കാന്‍ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നു. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി എം.എല്‍.എ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

0Shares