നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം നാഗ്പൂരില്‍ ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇംഗ്ലണ്ട് നേടിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-0 ത്തിനും ഏകദിന പരമ്പര 2-1 നും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് മത്സരത്തിലും ഇന്ത്യ തോല്‍ക്കുകയുണ്ടായി. ട്വന്റ-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച വിജയമാണ് ഉണ്ടായത്. രണ്ടാം പരമ്പരയിലും വിജയം നേടി കിരീടം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്. മൂന്ന് മത്സരമുള്ള പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ കഴിയുള്ളൂ.
