ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം: ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മ ഇന്ത്യക്ക് വെല്ലുവിളിയാകും

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം: ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മ ഇന്ത്യക്ക് വെല്ലുവിളിയാകും

ഇംഗ്ലണ്ട്: ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ഇന്ന് ബെര്‍മിങ്ങാമില്‍ തുടക്കമാകും. ആദ്യം നടന്ന ട്വന്റി ട്വന്റി പരമ്പര വിജയം ഇന്ത്യക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കെില്‍ പിന്നീട് നടന്ന ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര തോല്‍വി വെല്ലുവിളിയാകും. ബാറ്റിംഗില്‍ മികച്ച ഓപ്പണിംഗ് കോമ്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിനെ ഏറെ വിഷമിപ്പിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് പ്രധാന വെല്ലുവിളി. അതില്‍ തന്നെ മികച്ച ഒരു ഓപ്പണിഗ് കോമ്ബിനേഷന്‍ കണ്ടെത്തുന്നാണ് ടീം മാനേജ്‌മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി.ടെസ്റ്റ് താരമായ ചേതേശ്വര്‍ പൂജാര മാസങ്ങള്‍ക്ക് മുന്നെ ഇംഗ്ലണ്ടിലെത്തി കൗണ്ടി കളിക്കുന്നുണ്ടെങ്കിലും പരിശീലനമത്സരത്തില്‍ ഒന്നില്‍ പോലും അര്‍ധശകതം കണ്ടെത്താന്‍ പൂജാരയ്ക്ക് കഴിഞ്ഞിട്ടില്ല.ഓപ്പണര്‍ ശിഖര്‍ ധവാനും ഫോം ഔട്ടിലാണെന്നതും ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ബൗളിംഗ് നിര ഇന്ത്യയ്ക്ക് അല്‍പം ആശ്വാസം പകരുന്നുണ്ട്. പേസ് ബൗളിംഗിനെ പിന്തുണക്കുന്ന പിച്ചില്‍ ഷമിയും, ഇഷാന്ത് ശര്‍മും, ഉമേഷ് യാദവും ഇറങ്ങുന്നത് ആത്മവിശ്വാസത്തോടെ. എന്നാല്‍ ബുംമ്രയും, ഭുവനേശ്വര്‍ കുമാറും ഇല്ല എന്നതാണ് ബൗളിംഗ് സ്‌ക്വാഡിന്റെ പോരായ്മ. രണ്ടാം ടെസ്റ്റില്‍ ബുമ്ര തിരിച്ചെത്തിയേക്കുമെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്, എന്നാല്‍ ഇംഗ്ലണ്ടിന്റെ മികച്ച നിരയാണ് ഇന്ത്യയ്‌ക്കെതിരെ അണിനിരക്കുന്നത്. അതേ സമയം ഇംഗ്ലീഷ് പേസ് നിര ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് കടുത്ത പരീക്ഷമം തന്നെയാകും.

0Shares