
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവെ ഗ്രൂപ്പ് ഡി ലെവൽ തസ്തിക കളിലേക്ക് നടത്തിയ ഓൺലൈൻ കമ്പ്യൂട്ടർ പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം ഉയരുന്നു. 2018 സെപ്റ്റംബർ മാസം മുതൽ ഡിസംബർ വരെയായിരുന്നു രാജ്യത്താകമാനം വിവിധ റീജിയനുകളിലേക്കുള്ള പരീക്ഷ ഓൺലൈനിൽ നടന്നത്.

നൂറ് മാർക്കില്‍ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് 100 ൽ കൂടുതൽ മാർക്ക് ലഭ്യമായതായി പലയിടത്തും കാണുവാൻ കഴിഞ്ഞു. കേരളത്തിൽ വളരെ സുതാര്യമായി നടന്ന പരീക്ഷ മറ്റു പല കേന്ദ്രങ്ങളിലും അങ്ങനെ ആയിരുന്നില്ല എന്ന ആരോപണത്തിന് ശക്തിപകരുന്നതരത്തിൽ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയതിൽ 100% ആളുകൾ വിജയിച്ചതായി കാണാൻ കഴിഞ്ഞുവന്നു പരീക്ഷാഫലം പരിശോധിച്ച ഉദ്യോഗാർഥികൾ പറയുന്നു.
പരീക്ഷയുടെ ഫീസായി ജനറൽ കാറ്റഗറിയിൽ നിന്ന് 500 രൂപയും മറ്റുള്ളവരിൽ നിന്ന് 250 രൂപയും ഈടാക്കിയ ശേഷം പരീക്ഷ എഴുതിയാൽ 100 രൂപ ഒഴികെ ബാക്കി തിരിച്ചു നൽകും എന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ റിസൾട്ട് വന്ന് ഇന്നോളം ആ പണം ആർക്കും തിരിച്ചു കിട്ടിയതായി അറിയില്ല.
ഇപ്പോള്‍ തന്നെ ഉയർന്ന പരീക്ഷാഫലത്തിൽ കട്ട് ഓഫ് മാർക്ക് 70 നു മുകളിൽ ആയ സാഹചര്യത്തിൽ ഫിസിക്കൽ എബിലിറ്റി ടെസ്റ്റ് കൂടെ കഴിയുമ്പോൾപോലും ഒഴിവുകൾ നികത്തപ്പെടില്ല എന്നതും ഗുരുതരമായ ഒരു ആരോപണമായി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും പരീക്ഷ നടത്തുന്നത് വഴി ഭീമമായ തുക വീണ്ടും സമ്പാദി ക്കുവാൻ കഴിയും. ഇപ്പോള്‍ 2 കോടിയോളം പേർ എഴുതിയ പരീക്ഷയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്രമക്കേട് ആരോപിക്കപ്പെടുമ്പോൾ നിലവിലെ പരീക്ഷ റദ്ദ് ചെയ്യണം എന്നാണ് ഉദ്യോഗാർഥികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഓൺലൈൻ വഴി നടത്തുന്ന പരീക്ഷകളുടെ സുതാര്യത ഒരിക്കൽ കൂടെ ചോദ്യം ചെയ്യപ്പെടുമ്പോൾ ഇന്ത്യൻ റെയിൽവേ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്.
