ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാനിഫെസ്റ്റോമീറ്റ്; ഫെബ്രുവരി 22, 23 തിയതികളിൽ ദുബായിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാനിഫെസ്റ്റോമീറ്റ്; ഫെബ്രുവരി 22, 23 തിയതികളിൽ ദുബായിൽ

ദുബായ്: വിദേശങ്ങളിലുള്ള പ്രമുഖ ഇന്ത്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദുബായിൽ ഗ്ലോബൽ മാനിഫെസ്റ്റോ മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22, 23 തിയതികളിൽ ബിസിനസ് ബേയിലെ സ്റ്റെയിഗൻ ബർഗർ ഹോട്ടലിലാണ് സമ്മേളനം. പ്രത്യേകം ക്ഷണിക്കപ്പെട്ടവരാണ് യോഗത്തിൽ സംബന്ധിക്കുന്നത്.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് അഭിപ്രായം തേടാനും അത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ സമ്മേളനം എന്ന് ഭാരവാഹികൾ പറഞ്ഞു.

ഐ.ഒ.സി ഗ്ലോബൽ പ്രസിഡണ്ട് സാം പിത്രോഡ, എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസ് എന്നിവർ പങ്കെടുക്കുമെന്ന് മിഡിൽ ഈസ്‌റ്റ് കൺവീനർ മൻസൂർ പള്ളൂർ അറിയിച്ചു. എ.ഐ.സി.സി. നേതൃത്വത്തിൻ്റെ നിർദേശമനുസരിച്ചാണ് ഈ സമ്മേളനം നടത്തുന്നത്.

0Shares