ഇന്ത്യൻ അതിർത്തിയിൽ പാക്ക് പ്രകോപനം: വെടിവെപ്പിന് പിന്നാലെ വ്യോമാതിർത്തി ലംഘിച്ച് പാക്ക് പോർവിമാനങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യൻ അതിർത്തിയിൽ പാക്ക് പ്രകോപനം: വെടിവെപ്പിന് പിന്നാലെ വ്യോമാതിർത്തി ലംഘിച്ച് പാക്ക് പോർവിമാനങ്ങൾ

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രം ഇന്ത്യൻ സേന തകർത്തതിന് പിന്നാലെ പ്രകോപനവുമായി പാക്ക് സൈന്യം. ഇന്ത്യൻ അതിർത്തിയിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇന്ത്യൻ സേന കനത്ത ജാഗ്രത തുടരുകയാണ്. കശ്മീരിലെ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി.

ഇന്ന് പുലർച്ചെ മുതൽ പാക്ക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടി. അതിർത്തിയിൽ നിരീക്ഷണം നടത്തുന്ന പാക്ക് പോർവിമാനങ്ങളെ ഇന്ത്യ കരുതലോടെയാണ് കാണുന്നത്. അതിനാൽ തന്നെ ഇന്ത്യൻ അതിർത്തിയിലെ സ്ഥലങ്ങളിലെല്ലാം അതീവ സുരക്ഷ ശക്തമാകുകയാണ്.

0Shares