യുഎഇ: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ പരമാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തി. റിപ്പബ്ലിക് ദിന പരേഡില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ അറബ് രാഷ്ട്ര തലവനാണ് അദ്ദേഹം. 68 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയോടുള്ള ആദര സൂചകമായി യുഎയിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായ ബുര്‍ജ്ജ് ഖലീഫയെ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ദീപാലംകൃതമാക്കി മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുകയാണ്.
