ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബയും ഹിസ്ബുള്‍ മുജാഹുദീനും ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഇരു സംഘടനകളും ഒത്തു ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി സൂചനയുള്ളത്. മഞ്ഞുമൂടിയ വഴിയിലൂടെ രണ്ടു സംഘടനകളുടെ അംഗങ്ങളും തോക്കുമായി നടക്കുന്നതായുള്ള ദൃശ്യങ്ങള്‍. ദക്ഷിണ കാശ്മീരിലെ ഏതോ പ്രദേശത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
