ഇന്ത്യയുടെ ചാരനെന്ന് ആരോപിച്ച മുന്‍ നാവികോദ്യോഗസ്ഥന് പാകിസ്ഥാന്‍ തൂക്കു കയര്‍ വിധിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയുടെ ചാരനെന്ന് ആരോപിച്ച മുന്‍ നാവികോദ്യോഗസ്ഥന് പാകിസ്ഥാന്‍ തൂക്കു കയര്‍ വിധിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് പാകിസ്ഥാന്‍ ആരോപിച്ച കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചതായി പാക് സൈന്യം. മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭുഷണ്‍ മുംബൈ സ്വദേശിയാണ്. ഇന്ത്യയ്ക്ക് വേണ്ടി ചാരപ്പണി ചെയ്‌തെന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ബലോചിസ്താനില്‍ നിന്ന് കുല്‍ഭൂഷണ്‍ യാദവിനെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചാരനാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളുകയും തനിക്ക് സര്‍ക്കാരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു കുല്‍ഭൂഷണ്‍ യാദവ്.

0Shares