ഇന്ത്യയിൽ ടിക് ടോക്കിന് വീണ്ടും നിരോധനം വരുന്നു; ഇത്തവണ പൂട്ടിടാൻ ഒരുങ്ങുന്നത് കേന്ദ്ര ഐ.ടി മന്ത്രാലയം; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിൽ ടിക് ടോക്കിന് വീണ്ടും നിരോധനം വരുന്നു; ഇത്തവണ പൂട്ടിടാൻ ഒരുങ്ങുന്നത് കേന്ദ്ര ഐ.ടി മന്ത്രാലയം; കാരണം ഇതാണ്

ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐ.ടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐ.ടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്.

നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്ന് ബിസിനസ്സ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഐ.ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാകും നടപടി എടുക്കുക. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് നോട്ടീസിന്‍റെ കൂടെയുള്ള ചോദ്യാവലിയിലുള്ളത്. ജൂലൈ 22-നകം മറുപടി നല്‍കണം.

സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വന്‍ തുക ചെലവഴിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

0Shares