
ന്യൂഡൽഹി: മൃഗസ്നേഹത്തിന്റെ പിന്നാലെ പോയി, തെരുവുനായ പ്രശ്നം വന്നപ്പോൾ മലയാളികളുടെ ഉൾപ്പെടെ വിമർശനങ്ങൾക്ക് പാത്രമായ വ്യക്തിത്വമാണ് മേനകാ ഗാന്ധിയുടെ. ഇപ്പോഴിതാ മറ്റൊരു വിവാദത്തിനാണ് കേന്ദ്ര വനിത- ശിശുക്ഷേമ വികസന മന്ത്രി മനേക ഗാന്ധി തിരികൊളുത്തിയിരിക്കുന്നത്. രാജ്യത്ത് കഞ്ചാവ് നിയമവിധേയം ആക്കണം എന്നാണ് മേനകാഗാന്ധിയുടെ അഭിപ്രായം. താൻ ഇങ്ങിനെ പറയാനുള്ള കാരണവും അവർ വ്യക്തമാക്കുന്നുണ്ട്.
ലഹരി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്‍റെ പുതിയ നയം ചര്‍ച്ചചെയ്യാന്‍ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് മനേക ഗാന്ധി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അദ്ധ്യക്ഷയിലാണ് മന്ത്രിതലയോഗം ചേര്‍ന്നത്.
ലഹരി ഉപയോഗം കുറയ്ക്കുന്ന ഗവര്‍മെന്‍റ് നയം പരിഷ്കാരങ്ങളോടെ മന്ത്രിതല സംഘം അംഗീകരിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ലഹരി ഉപയോഗം കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കിയ നടപടി വിജയകരമാണെന്ന് മനേക ഗാന്ധി മന്ത്രിതലസമിതിയില്‍ പറഞ്ഞു. ദുരുപയോഗം ചെയ്യപ്പെടുന്ന ആരോഗ്യരക്ഷ മരുന്നുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. സാമൂഹ്യനീതി വകുപ്പ് എയിംസുമായി ചേര്‍ന്ന് രാജ്യത്തെ ലഹരിയുപയോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. വിദ്യര്‍ത്ഥികളെയും ലൈംഗിക തൊഴിലാളികളേയും ഭിന്നലിംഗക്കാരേയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. റയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ മനേക ഗാന്ധി ആവശ്യപ്പെട്ടു.
ലഹരി വസ്തുക്കള്‍ സ്കൂളുകളുടെയും കോളേജുകളുടെയും സമീപം വ്യാപകമായി ലഭ്യമാണെന്നും ഇതു പരിഹരിക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി ആനന്ദ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി 125 കോടി ചിലവഴിക്കാനും സമിതി നിര്‍ദ്ദേശിച്ചു.
