ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചു; അവകാശവാദവുമായി ഇസ്‌ലാമിക് സ്റ്റേറ്റ്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചു; അവകാശവാദവുമായി ഇസ്‌ലാമിക് സ്റ്റേറ്റ്

ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് രംഗത്ത്. ഇസ്‌ലാമിക് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ അമാഖ് പുറത്തുവിട്ടതാണ് ഈ വിവരം. വിലയാ ഓഫ് ഹിന്ദ് (ഹിന്ദ് പ്രവിശ്യ) എന്നാണ് തങ്ങളുടെ പ്രവിശ്യക്ക് പേര് നല്‍കിയിട്ടുള്ളതെന്നും അമാഖ് വ്യക്തമാക്കുന്നു. എവിടെയാണ് ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ജമ്മു കാശ്മീരിലാണ് ഇതെന്നാണ് സൂചന.

കാശ്മീരിലെ ഷോപിയാനില്‍ ഭീകരനെ സുരക്ഷാ സേന വധിച്ചതിനു പിന്നാലെയാണ് അവകാശവാദവുമായി ഐ എസ് രംഗത്തെത്തിയത്. ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ. എസ്. ജെ. കെ) എന്ന ഭീകര ഗ്രൂപ്പിലെ അംഗമായ ബാരാമുല്ല ജില്ലയിലെ സോപോര്‍ സ്വദേശി ഇശ്ഫാഖ് സോഫിയാണ് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.

0Shares