ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തും കോഴി​ക്കോട്ടുമായി 288 പേര്‍ നിരീക്ഷണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; കേരളത്തിൽ കണ്ണൂരിലും മലപ്പുറത്തും കോഴി​ക്കോട്ടുമായി  288 പേര്‍ നിരീക്ഷണത്തില്‍

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ചൈനയില്‍ നിന്നും എം.ബി.ബി.എസ്​ കോഴ്​സ്​ പൂര്‍ത്തിയാക്കി ജയ്പൂരിലെത്തിയ ഡോക്ടര്‍ക്കാണ്​ വൈറസ്ബാധ സ്ഥിരീകരിച്ചത്. വിദഗ്​ധ ചികിത്സക്കായി ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു.

അതേസമയം, കേരളവും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത്​ വിവിധ ജില്ലകളിലായി 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.​ വൈറസ്​ ബാധയുണ്ടോ എന്നറിയാന്‍ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്​. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ്​ നിരീക്ഷിക്കുന്നത്​.

മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും എട്ട് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുമുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​. വൈറസ്​ ബാധ​ പ്രതിരോധിക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ അറിയിച്ചു.

0Shares