ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു; ഡല്‍ഹിയില്‍ പമ്പ് അടച്ച് സമരത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു; ഡല്‍ഹിയില്‍ പമ്പ് അടച്ച് സമരത്തില്‍

ഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാള്‍ വില ഡീസലിനായത്. പെട്രോളിന് ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. തുടര്‍ച്ചായി അഞ്ചു ദിവസം പെട്രോളിനെക്കാള്‍ ഡീസലന് വില വര്‍ധിച്ചിരുന്നു. അതേസമയം ഏറെ നാളത്തെ വര്‍ദ്ധനവിന് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 81.44 രൂപയും ഡീസലിന് 74.92 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.91 രൂപയും ഡീസലിന് 78.54 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 84.77 രൂപയും ഡീസലിന് 80.18 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.30 രൂപയും ഡീസലിന് 78.66 രൂപയുമായി. എന്നാല്‍, 1.50 രൂപയുടെ കുറവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. ദില്ലിയില്‍ ഇന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ പമ്പ് അടച്ച് സമരത്തിലാണ്. അയല്‍സംസ്ഥാനങ്ങളില്‍ സംസ്ഥാന നികുതി കുറച്ചിട്ടും ദില്ലിയില്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

0Shares