
മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുതയും കൊലപാതകങ്ങളും രാജ്യത്ത് പെരുകുമ്പോള്‍ അതില്‍ മൌനം പൂണ്ടിരിക്കുന്ന കേരളത്തിലെ ഹിന്ദു സന്യാസ സമൂഹത്തിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീജ നെയ്യാറ്റിന്‍കര.
ഏറ്റവും ഒടുവിൽ ജയ്‌ശ്രീറാം എന്ന് വിളിക്കാത്തതിന്‍റെ പേരിൽ ഇന്ത്യയിൽ ഒരു പതിനഞ്ചുകാരനെ ചുട്ടുകൊന്നിരിക്കുകയാണ് … അതായത് ഹിന്ദു മതത്തിന്‍റെ പേരിലാണ് ഈ മുസ്‌ലിം വേട്ട സംഘ് പരിവാർ നടത്തുന്നത്.. ഇതിൽ ഹിന്ദു സന്യാസിമാർ എന്ന നിലയിൽ നിങ്ങൾക്ക് യാതൊരു അസ്വസ്ഥതയുമില്ലെന്നാണോ ? മുസ്ലീങ്ങൾക്ക് നേരെ വംശീയ വിദ്വേഷം ചീറ്റി അവരെ കൊന്നൊടുക്കുന്ന സംഘ് പരിവാറിനെ അകറ്റി നിർത്താൻ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്യാനുള്ള ബാധ്യത പോലും നിങ്ങൾക്കില്ല എന്നാണോ? എന്ന് ശ്രീജ തന്റെ ഫേസ് ബുക്കില്‍ എഴുതിയ കത്തില്‍ ചോദിക്കുന്നു.

ജയ്‌ശ്രീറാം എന്ന് വിളിക്കാത്തതിൽ സംഘ് പരിവാർ മുസ്ലീങ്ങളെ തെരുവിലിട്ട് ചുട്ടു കൊല്ലുകയാണ്. അപ്പോഴും തുടരുന്ന ഈ കുറ്റകരമായ മൗനത്തിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത് ? . ഇന്ത്യയിലെ പൊതുബോധത്തിനൊപ്പം കാഷായ വേഷമണിഞ്ഞ ഹിന്ദു സന്യാസിമാരും സംഘ് പരിവാർ നടത്തുന്ന വംശീയ കൊലകൾ ആഘോഷിക്കുകയാണ് എന്നാണോ? ഒരു പതിനഞ്ചുകാരൻ ബാലൻ ശ്രീരാമന്‍റെ പേരിൽ കത്തിയെരിഞ്ഞപ്പോൾ സന്യാസ സമൂഹമേ നിങ്ങൾക്കെങ്ങനെ ഉണ്ണാനും ഉറങ്ങാനും മൗനവ്രതം ആചരിക്കാനും. കഴിയുന്നു എന്നും ശ്രീജ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം ലിങ്ക്:
https://www.facebook.com/sreeja.neyyattinkara/posts/2289542121165563
