“ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും?’ ബാങ്കുവിളിക്കെതിരെ സോനു നിഗത്തിന്റെ ട്വീറ്റ്..!

  • Post category:news
  • Reading time:1 min read
You are currently viewing “ഇന്ത്യയിലെ നിര്‍ബന്ധിത മതാരാധന എന്ന് അവസാനിക്കും?’ ബാങ്കുവിളിക്കെതിരെ സോനു നിഗത്തിന്റെ ട്വീറ്റ്..!

മുംബൈ: മുസ്ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ സോനു നിഗം. ”എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലര്‍ച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാഭിമുഖ്യം എന്നാണ് അവസാനിക്കുക”- എന്നായിരുന്നു സോനുവിന്റെ ട്വീറ്റ്.

ഇതിനെതിരെ നിരവധി മറുട്വീറ്റുകളും ക്ഷണ നേരം കൊണ്ട് എത്തി. ബാങ്കുവിളിക്കാന്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെയും സോനു ട്വീറ്റ് ചെയ്യുകയുണ്ടായി. ”പ്രവാചകന്‍ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പാള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണിനു ശേഷം താന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കേണം” എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. മത വിശ്വാസികളല്ലാത്തവരെയും വിശ്വാസികളെയും ഉണര്‍ത്തുന്നതിന് വേണ്ടി ഹിന്ദു ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മൈക്ക് ഉപയോഗിക്കുന്നുണ്ടെന്ന് താന്‍ കരുതുന്നില്ല. പിന്നെ എന്തിനാണിതെന്നും’ തുടര്‍ന്നുള്ള ട്വീറ്റുകളില്‍ സോനു നിഗം ചോദിക്കുന്നു.

https://twitter.com/sonunigam/status/853758848133242880

ട്വീറ്റുകളിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ സോഷ്യല്‍മീഡയയില്‍ വന്‍ വിമര്‍ശമുയരുകയാണ്. ചിലര്‍ പരിഹസിച്ചും ക്ഷോഭിച്ചും എന്നാല്‍ മറ്റു ചിലര്‍ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയും രംഗത്തെത്തിയിട്ടുണ്ട്. മറ്റു മതങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും അത് മനസിലാക്കാന്‍ സോനു നിഗം തയാറാകണമെന്നും വിമര്‍ശമുയരുന്നുണ്ട്.

 

 

0Shares