ഇന്ത്യയിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഖേദ പ്രകടനവുമായി ബ്രിട്ടണ്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒരു നൂറ്റാണ്ടിന് ശേഷം ഖേദ പ്രകടനവുമായി ബ്രിട്ടണ്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒരു നൂറ്റാണ്ടിന് ശേഷം ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ ആണ് സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തിയത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷികം ആചരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്‍റെ ഖേദപ്രകടനം.

പ്രധാനമന്ത്രിയുടെ സഭയിലെ ഖേദപ്രകടനത്തെ പ്രതിപക്ഷവും അനുകൂലിച്ചു. സംഭവത്തില്‍ അസന്ദിഗ്ധമായി മാപ്പു ചോദിക്കുന്നുവെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.

1919 ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമായിരുന്നു ഇത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ്.ഇ.എച്ച്.ഡയര്‍ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നല്‍കിയത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്‍റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയന്‍വാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയന്‍വാലാബാഗില്‍ നടന്നതെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.

0Shares