
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റികളുടെ പട്ടിക ഫോബ്സ് പ്രഖ്യാപിച്ചു. ആദ്യ നൂറു പേരിൽ മലയാളത്തിൽ നിന്നും മോഹൻലാലും ദുൽക്കർ സൽമാനുമാണ് ഇടം പിടിച്ചത്. ഒന്നാം സ്ഥാനം മുൻവർഷത്തെ പോലെ തന്നെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനാണ് .233 കോടി രൂപയാണ് സൽമാന്റെ വാർഷിക വരുമാനം. 170 കോടിയുമായി ഷാരുഖ് ഖാനും പട്ടികയിൽ രണ്ടാമതെത്തി.

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിക്ക് 100 കോടി രൂപയാണ് വരുമാനം. നാലാം സ്ഥാനം അക്ഷയ് കുമാറിനും അഞ്ചാം സ്ഥാനം സച്ചിൻ തെണ്ടുൽക്കരിനുമാണ് .പട്ടികയിൽ 73 ആം സ്ഥാനത്തുള്ള മോഹൻലാലിന് 11 കോടിയാണ് വരുമാനം. 79 ആം സ്ഥാനത്തുള്ള ദുല്‍ഖറിന് 9 കോടിയാണ് ആസ്തി.ബാഹുബലി സംവിധായകൻ രാജമൗലിക്ക് പതിനഞ്ചാം സ്ഥാനമാണ്. 36 കോടി വരുമാനവുമായി പ്രഭാസ് 22 മതും 31 കോടിയുടെ അജിത് 27 മതും 29 കോടിയുടെ വരുമാനവുമായി വിജയ് 31 മതുമുണ്ട്.
