ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടി ഐശ്വര്യ ലക്ഷ്മി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടി ഐശ്വര്യ ലക്ഷ്മി

2018ലെ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടി മലയാള നടി ഐശ്വര്യ ലക്ഷ്മി. നേട്ടം സ്വന്തമായത്തിനു പിന്നാലെ ഇപ്പോള്‍ ഐശ്വര്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
മുണ്ടുടുത്ത് ലൂസ് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടെ പുതിയ ഫോട്ടോ ആരാധകരിലും ചിരിയുണര്‍ത്തി. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളുടെ പട്ടികയില്‍ മുപ്പത്തിയൊമ്പതാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായി.

0Shares