ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടാന്‍ വന്ന് ഒടുവില്‍ മനുഷ്യ തലച്ചോര്‍ കഴിക്കേണ്ടി വന്ന അവതാരകന്‍!

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടാന്‍ വന്ന് ഒടുവില്‍ മനുഷ്യ തലച്ചോര്‍ കഴിക്കേണ്ടി വന്ന അവതാരകന്‍!

വാരണാസി: വിചിത്രവും ദുരൂഹവുമായജീവിതചര്യ പിന്തുടരുന്നവരായാണ് അഘോരികള്‍ അറിയപ്പെടുന്നത്. അവരുടെ ജീവിതം ദ്യശ്യവല്‍ക്കരിക്കാനെത്തിയ എഴുത്തുകാരന്‍ കൂടിയായ റേസ അസ്ലാനെന്ന അവതാരകന് അഘോരി സന്യാസികള്‍ കൊടുത്ത വിരുന്നിന്റെ വീഡിയോ വൈറലാകുന്നു.സി.എന്‍.എന്‍ ചാനലിലെ ‘ബിലീവര്‍ വിത്ത് റേസ അസ്ലാന്‍’ എന്ന ടിവി പരമ്പരയില്‍ ഇന്ത്യയിലെ അഘോരികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡിലാണ് അസ്ലാന് സന്യാസിമാരുമൊത്ത് സാഹസിക പ്രകടനം നടത്തേണ്ടി വന്നത്.

മനുഷ്യന്റെ തലച്ചോറ് തിന്ന് കാണിച്ച സന്യാസി നിര്‍ബന്ധിച്ച് അസ്ലാനെകൊണ്ട് മനുഷ്യ തലച്ചോറ് കഴിപ്പിക്കുകയും ചെയ്തു. ഇത് കഴിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ തല വെട്ടിയെടുക്കുമെന്നും ഇനി മിണ്ടിപ്പോയാല്‍ കൊന്നുകളയുമെന്നും സന്യാസി ഭീഷണിപ്പെടുത്തുന്നു. മനുഷ്യന്റെ മാംസ ഭാഗങ്ങള്‍ കൊണ്ടുള്ള മാലയും റേസയെ അണിയിക്കുന്നുണ്ട്. മനുഷ്യത്തലച്ചോര്‍ കഴിച്ചിട്ടായാലും ലോകത്തിന്റ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് റേസ. ഇതിനിടയില്‍ മനുഷ്യന്റെ തലച്ചോറിന് കരിച്ചുവയാണെന്നും തനിക്കു ലഭിച്ച തലച്ചോര്‍ ഭാഗം കരിഞ്ഞുപോയിരുന്നുവെന്നും റേസ പറയുന്നു.

0Shares