
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലെ പ്രശസ്തവും പുരാതനവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഇന്ത്യന്‍ ജനതയോടപ്പം ഭക്ഷണ രീതികളെക്കുറിച്ച് അറിയുകയും ചെയ്തു. കണ്ടും തിന്നും ആസ്വദിച്ചു. പ്രശസ്തമായ മുസ്‌ലിം ആരാധനാ കേന്ദ്രമായ ദല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. മസ്ജിദ് ചുറ്റികറങ്ങി കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
ജുമാ മസ്ജിദിന് പുറമെ ഡല്‍ഹിയിലെ പ്രശസ്തമായ സിസ് ഗങ്ക് സാഹിബ് ഗുരുദ്വാരയും ഗൗരി ശങ്കര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. ഗുരുദ്വാരയിലെ സമൂഹ അടുക്കളയിലെത്തിയ നിക്കി ഹാലി അവിടെ ചപ്പാത്തി ഉണ്ടാകുന്നത് കാണുകയും നിര്‍മ്മാണരീതി ചോദിച്ചറിയുകയും ചെയ്തു. അതിനിടെയാണ് ചപ്പാത്തിയുണ്ടാകാനുള്ള തന്റെ ആഗ്രഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. അങ്ങനെ അതിനുള്ള അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ നിക്കി ഹാലിക്ക് ചപ്പാത്തി നിര്‍മാണത്തില്‍ ഏര്‍പ്പെടാനുള്ള അവസരമൊരുക്കി.

അങ്ങനെ ഇന്ത്യയിലെത്തിയ നിക്കി ഹാലി ഇന്ത്യന്‍ രുചി വൈവിധ്യവും തൊട്ടറിഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് നിക്കി ഹാലി ഇന്ത്യയിലെത്തിയത്. സന്ദര്‍ശനത്തിനിടെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ബിസിനസ് മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സൗത് കരോലൈന ഗവര്‍ണറായിരിക്കവെ, 2014ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു നിക്കി ഹാലി. ഇവര്‍ ഇന്ത്യന്‍ വംശജയാണ്.
