
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമം നടത്തിയ ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് ഇപ്പോള്‍ പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്തെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍, രാഷ്ട്രം നിങ്ങളെ ഓര്‍ക്കും. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ല എന്നുമാണ് മോദിയുടെ, വസ്ത്ര പരാമർശത്തിൽ രാഹുൽ പ്രതികരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് നേരെ ബുള്ളറ്റുകള്‍ ഉപയോഗിക്കുമ്പോഴും, അവരെ ലാത്തിച്ചാര്‍ജ് ചെയ്യുമ്പോഴും, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുമ്പോഴും, നിങ്ങള്‍ രാജ്യത്തിന്റെ ശബ്ദമാണ് അടിച്ചമര്‍ത്തുന്നതെന്നും രാഹുൽ പറഞ്ഞു.
