ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹം: കോൺഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയം മറന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹം: കോൺഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയം മറന്നു

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്ത സൈന്യത്തിന് പിന്തുണയുമായി മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത രാജ്യമാണെന്നും ആന്‍റണി പറഞ്ഞു. വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നുവെന്നും അവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നെന്നും പറഞ്ഞ ആന്‍റണി, അഭിനന്ദനം സൈന്യത്തിനാണെന്നും വ്യോമസേനയുടെ നീക്കത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായെടുക്കണമെന്നും ഓർമപ്പെടുത്തി. എ.കെ ആന്‍റണിക്ക് പുറമെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷത്തെ പ്രധാന നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

0Shares