
ഇന്ത്യയുടെ സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വകാര്യ സൈന്യമാണെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്കെതിരെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ മകന്‍. കൊല്ലപ്പെട്ട ജവാന്‍റെ മകനായ സിദ്ധാര്‍ത്ഥ് കുമാറാണ് രാജ്യത്തിന്‍റെ സൈന്യത്തെ സ്വകാര്യവത്കരിക്കുന്ന യോഗി ആദിത്യനാഥിന്‍റെ നീക്കത്തിനെതിരെ രംഗത്ത് വന്നത്.

ഇന്ത്യയുടെ സൈന്യം മോഡിയുടെ സൈന്യമല്ല. രാജ്യത്തെ ഏതെങ്കിലും സേനയല്ല, അവര്‍ രാജ്യത്തെ സേവിക്കുന്നതവരാണെന്നും സിദ്ധാര്‍ത്ഥ് കുമാര്‍ പറഞ്ഞു. തന്‍റെ പിതാവ് സി.ആര്‍.പി.എഫില്‍ ആയിരുന്നു. അതില്‍ ഹിന്ദുക്കളും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. അവിടെ അവര്‍ സഹവര്‍തിത്വത്തോടെ ജീവിക്കുന്നു. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട 40 സൈനികരില്‍ മുസ്ലിംങ്ങളും ഉണ്ടെന്നും സിദ്ധാര്‍ത്ഥ് കുമാര്‍ പറഞ്ഞു.
