മുബൈ: ഫോബ്സ് മാസിക പുറത്തുവിട്ട 100 താര സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ സമ്പന്നയായ ആദ്യ വനിത ദീപിക പദുകോണ്‍. 2012 ല്‍ ഇങ്ങനെയൊരു പട്ടിക തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുള്ള ഏക വനിത ദീപിക പദുക്കോണാണ്. 100 താര സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ദീപികയ്ക്ക്. ആദ്യവനിതാ സമ്പന്നയായ ദീപികക്ക് സിനിമയുടെയും മറ്റു പരസ്യങ്ങളുടെ പ്രതിലാഭവും ഒക്കെയായി 112.8 കോടിയാണ് ഒരു വര്‍ഷത്തെ വരുമാനം. മാസിക പുറത്തു വിട്ട പട്ടിക പ്രകാരം ആദ്യ 100 പേരില്‍ 18 വനിതകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 21 ആയിരുന്നു. ദീപികയെ കൂടാതെ ആലിയ ബട്ട്, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ്, പി വി സിന്ധു, സൈന നേവാള്‍ തുടങ്ങിയവരും ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന വനിതകളാണ്.
ഫോബ്സ് പുറത്തുവിട്ട താര സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സല്‍മാന്‍ ഖാനാണ്. ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഏറ്റവും സമ്പന്നന്‍ എന്ന പദവിയാണ് സല്‍മാന്‍ ഖാന്‍ ഇതിലൂടെ കരസ്ഥമാക്കിയിരിക്കുന്നത്. 2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്റ്റംബര്‍ 30 നും ഇടയിലുള്ള അദ്ദേഹത്തിന്റെ വരുമാനമാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഈ പദവി കയ്യടക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സല്‍മാന്റെ വരുമാനം 253.25 കോടിയാണ്. മമ്മൂട്ടിയും നയന്‍താരയുമാണ് പട്ടികയിലിടം നേടിയ മലയാളികള്‍. തെന്നിന്ത്യയില്‍ നിന്നുള്ള ഏക വനിതയും നയന്‍താരയാണ്. നാല്‍പ്പത്തിയൊന്‍പതാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് സമ്പാദ്യം. പതിനാലാം സ്ഥാനത്തുള്ളത് രജനീകാന്താണ്.
ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ സമ്പന്നയായ ആദ്യ വനിത ദീപിക പദുകോണ്‍; മമ്മൂട്ടിയും നയന്‍താരയും പട്ടികയിലിടം നേടിയ മലയാളികള്‍