ഇന്ത്യന്‍ വ്യോമസേനയോട് കളിവേണ്ട; ഇനി കരുത്തേകാന്‍ ഗ്ലൈഡ് ബോംബുകളും

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ വ്യോമസേനയോട് കളിവേണ്ട; ഇനി കരുത്തേകാന്‍ ഗ്ലൈഡ് ബോംബുകളും

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഇനി അത്യാധുനിക ഗ്ലൈഡ് ബോംബുകളും. സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബോംബിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുകയായിരുന്നു. മുന്നുതവണയാണ് പരീക്ഷണം നടന്നത്. മുന്നുതവണയും ബോംബ് കൃത്യമായി ലക്ഷ്യം ഭേദിച്ചു. എസ്.എ.എഡബ്ല്യു. SAAW (Smart Anti Airfield Weapon) എന്നാണ് ബോംബിന്റെ പേര്. 100 കിലോമീറ്ററാണ് പ്രഹര പരിധി. പൂര്‍ണമായും തദ്ദേശീയമായാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്. ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്.പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ യും വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്. പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാന്‍ ഡിആര്‍ഡിഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു. ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡിര്‍ഡിഒ വ്യക്തമാക്കി. ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. പ്രതിരോധ രംഗത്ത് വലിയ നാഴികകല്ലായാണ് ഗ്ലൈഡ് ബോംബിന്റെ വിജയത്തിലൂടെ ഇന്ത്യ പിന്നിട്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

 

0Shares