ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ പ്രചരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ പ്രചരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

തിരുവനന്തപുരം: ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി റാക്കിബാണ് അറസ്റ്റിലായത്. ഫോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. രജികുമാറിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. റാക്കിബിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ ലഭ്യമായത്. ഇവ പാകിസ്താനില്‍ നിന്നാണ് പോസ്റ്റ് ചെയ്യുന്നതെന്ന വിവരം സിറ്റി സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 30 ഓളം പേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. റാക്കിബിന്റെ സുഹൃത്തും നാട്ടുകാരനുമായ ഗ്രൂപ്പ് അഡ്മിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.

0Shares