ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്‍സാസ് സിറ്റിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ ആരാണെന്നോ എന്തിനുവേണ്ടിയാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ സാധിച്ചുവെന്നോ വ്യക്തമല്ല. കൊല്ലപ്പെട്ട ശരത് തെലുങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് .ഹൈദരാബാദില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ആയിരുന്ന ശരത് കഴിഞ്ഞ വര്‍ഷമാണ് ഉപരിപഠനത്തിനായി യു.എസിലേക്ക് പോയത്. കന്‍സാസിലെ റസ്റ്റോറന്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

0Shares