ഇന്ത്യന്‍ റോഡുകളില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ കുതിച്ചോടും!…

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ റോഡുകളില്‍ ഇനി ഡ്രൈവറില്ലാ കാറുകള്‍ കുതിച്ചോടും!…

ന്യൂഡല്‍ഹി: ഡ്രൈവറില്ലാത്ത കാര്‍ ഇന്ന് വെറുമൊരു ഭാവനയല്ല, വിദേശ രാജ്യങ്ങളില്‍ അത് ഇതിനകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ ചുവട് പിടിച്ച് സമീപ ഭാവിയില്‍ ഇന്ത്യയിലെ റോഡുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ സജീവ സാന്നിദ്ധ്യമാവുകയായി. ടെസ്ല, ടൊയോട്ട, നിസാന്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെല്ലാം ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുകയും പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും തദ്ദേശീയമായി ഇത്തരം കാറുകള്‍ വികസപ്പിക്കാനുള്ള ശ്രമം നടക്കുന്നു.

ഖരഗ്പൂര്‍, കാണ്‍പൂര്‍, ബോംബെ ഐഐടികളാണ് ഈ ശ്രമത്തിന് പിന്നില്‍. ഈ മൂന്ന് ഐഐടികളും തങ്ങളുണ്ടാക്കിയ മോഡലുകള്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. ത്രീ ഡി ലേസര്‍ സെന്‍സര്‍ ലിഡാര്‍ ഉപയോഗിച്ചാണ് പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യം വച്ചാണ് ഡ്രൈവറില്ലാ കാറുകള്‍ നിര്‍മ്മിക്കുന്നതെന്ന് ഐ.ഐ.ടികളില്‍ കാര്‍ രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധസംഘം പറയുന്നു. 10 വര്‍ഷത്തിനുള്ളില്‍ ഡ്രൈവറില്ലാ കാറുകള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

0Shares