അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ കമാന്റോകളായ പാകിസ്താന്‍ വംശജര്‍ക്ക് രക്ഷകരായെത്തിയത് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചടുക്കുന്നതിന് തിങ്കളാഴ്ച്ച അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച പാക് കമാന്റോകള്‍
ഇന്ത്യക്കാരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പിടികൂടിയ ബോട്ടുകളുമായി തിരിച്ചു പോകുന്നതിനിടയിലാണ് മറ്റൊരു ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുമായി പാകിസ്താന്‍ കമാന്റോകളുടെ ബോട്ട് ഇടിച്ചത്. പാകിസ്താന്‍ ബോട്ടിലുണ്ടായിരുന്ന ആറ് പേരും കടലില്‍ മുങ്ങി അവസരത്തിലാണ് മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായ് മുതിരുന്നത്.
മുങ്ങിത്താണ ആറ് പാകിസ്താനികളില്‍ രണ്ട് പേരെയാണ് മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷിച്ചത്. മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ശേഷം സംഭവസ്ഥലത്ത് എത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുങ്ങി മരിച്ച മൂന്ന് പാകിസ്താനികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും, പാകിസ്താന് കൈമാറുകയും ചെയ്തു. കാണാതായ പാകിസ്താനുള്ള തിരച്ചില്‍ തുടരുകയാണ്. മത്സ്യബന്ധന തൊഴിലാളികളുടെയും, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യുപകാരമായി പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഏഴ് ഇന്ത്യന്‍ മത്സ്യബോട്ടുകള്‍ മോചിപ്പിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ 10 നോട്ടിക്കല്‍ മൈല്‍ ഉള്ളിലായാണ് അപകടം നടന്നത്.