ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ഈ മുന്‍ ക്രൊയേഷ്യന്‍ താരം എത്തുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ഈ മുന്‍ ക്രൊയേഷ്യന്‍ താരം എത്തുന്നു

ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കാന്‍ മുന്‍ ക്രൊയേഷ്യന്‍ താരം ഇഗോര്‍ സ്റ്റിമാച്ചിനെ പരിശീകനായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് പകരക്കാരനായാണ് സ്റ്റിമാച്ചിന്‍റെ വരവ്. മുന്‍ ബെംഗളുരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക, സ്പീഡിഷ് കോച്ച് എറിക്‌സണ്‍ എന്നിവരെയും പരിഗണിച്ചിരുന്നു.

എന്നാല്‍, അഭിമുഖത്തിനുശേഷം സ്റ്റിമാച്ചിന്‍റെ പേരാണ് ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍റെ ടെക്‌നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ക്രൊയേഷ്യയ്ക്കായി ലോകകപ്പ് കളിച്ചിട്ടുള്ള താരമാണ് സ്റ്റിമാച്ച്. 1990 നും 2002 നും ഇടയില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി 53 മത്സരങ്ങള്‍ കളിച്ചു. 1998 ലോകകപ്പില്‍ ടീമിന്‍റെ മിഡ്ഫീല്‍ഡറായിരുന്നു.

1998 ലോകകപ്പില്‍ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ സ്റ്റിമോച്ച് മികച്ച കളിയാണ് കാഴ്ചവെച്ചത്. ക്ലബ്ബ് ഫുട്‌ബോളില്‍ 322 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കൂടാതെ 2012 ജൂലായ് മുതല്‍ 2013 ഒക്ടോബര്‍ വരെ സ്റ്റിമാച്ച് ക്രൊയേഷ്യയുടെ പരിശീലകനുമായി. ഈ കാലയളവില്‍ ക്രൊയേഷ്യയ്ക്ക് 2014 ലോകകപ്പ് യോഗ്യതാ റൗണ്ട് പ്ലേ ഓഫിന് അര്‍ഹത നേടിയിരുന്നു. ഇറാനിയന്‍ ക്ലബ് സെപാഹന്‍, ഖത്തര്‍ ക്ലബ് അല്‍ഷഹാനിയ എന്നിവരുടെ പരിശീലനനായിരുന്ന ഇദ്ദേഹത്തിന് ഏഷ്യന്‍ ഫുട്‌ബോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

0Shares