ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ‘ആമസോണ്‍’ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ ചവിട്ടികള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിച്ച ആമസോണിന്റെ ചെയ്തികള്‍ അതീവ ഗുരുതരമാണെന്നും ചവിട്ടികള്‍ പിന്‍വലിച്ച് ആമസോണ്‍ മാപ്പു പറയണമെന്നുമാണ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്.

ആമസോണ്‍ നിര്‍വ്യാജം മാപ്പു പ്രകടിപ്പിച്ചില്ലെങ്കില്‍ മേലില്‍ ഒരു ആമസോണ്‍ ഉദ്യോഗസ്ഥനും ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്കി. കാനഡയില്‍ നിന്നാണ് ഭാരതത്തിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ നിര്‍മ്മിച്ച് ആമസോണ്‍ വിപണിയിലെത്തിച്ചത്. ഇതുസംബന്ധിച്ച് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
