ഹൈദരബാദ്; ഇന്ത്യന്‍ ടെന്നീസിലെ അഭിമാനമായ സാനിയ മിര്‍സയുടെ കോര്‍ട്ടിലെ ഡാന്‍സ് ഇതോടെ വൈറലായിരിക്കുകയാണ്. ടെന്നിസ് കോര്‍ട്ടിലെ തിളക്കത്തിനൊപ്പം ഫാഷന്‍ റാംപുകളിലും സാനിയ മിര്‍സ വിസ്മയം തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം സൂപ്പര്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ നടന്ന ഡബ്ല്യു.ടി.എ ഫ്യൂച്ചര്‍ സ്റ്റാര്‍സ് ക്ലിനിക്കിനിടെയാണ് സാനിയ മനോഹരമായി നൃത്തത്തിന് ചുവടുവെച്ചത്.
(വീഡിയോ കടപ്പാട് –HYBIZTV hd)
അക്കാദമിയിലെ കൂട്ടാളികള്‍ക്കൊപ്പമായിരുന്നു സാനിയയുടെ ഡാന്‍സ് അരങ്ങേറിയത്. സാനിയയുടെ ഡാന്‍സ് വീഡിയോ ഇതിനകം തരംഗമായിട്ടുണ്ട്. ബോളിവുഡ് താരവും മോഡലുമായ നേഹ ധൂപിയയും സാനിയക്കൊപ്പം ചുവടുവെച്ചു. നേഹക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് സാനിയ വിഡിയോ പുറത്തുവിട്ടത്.