ഇന്ത്യന്‍ ചരിത്രത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള താല്‌പര്യത്തെ പുകഴ്ത്തി ശശി തരൂര്‍; എതിര്‍പ്പുമായി ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ചരിത്രത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള താല്‌പര്യത്തെ പുകഴ്ത്തി ശശി തരൂര്‍; എതിര്‍പ്പുമായി ബി.ജെ.പി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തിയുള്ള ശശി തരൂരിന്‍റെ ട്വീറ്റ് വിവാദത്തില്‍ . ഇന്ത്യന്‍ ചരിത്രത്തില്‍ ഇമ്രാനുള്ള താല്‌പര്യത്തെയും ടിപ്പുസുല്‍ത്താനോടുള്ള അദ്ദേഹത്തിന്‍റെ ആരാധനയെയും പുകഴ്‌ത്തിയായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

അടിമത്തത്തെക്കാള്‍ നല്ലത്‌ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടി മരിക്കുന്നതാണെന്ന ടിപ്പുവിന്‍റെ ആദര്‍ശം തന്നെ സ്വാധീനിച്ചെന്ന തരത്തിലായിരുന്നു ജന്മദിനമായ മെയ്‌ 4 നു ഇമ്രാന്‍റെ പോസ്‌റ്റ്‌.ഇതിന്‌ പ്രതികരണമെന്ന നിലയിൽ ശശി തരൂർ ഇന്നലെ ട്വീറ്റ് ചെയ്യുകയായിരുന്നു.

‘ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ച്‌ അറിയാനുള്ള ഇമ്രാന്‍ ഖാന്‍റെ താല്‌പര്യം ആത്മാര്‍ത്ഥമാണ്‌, എനിക്ക്‌ നേരിട്ടറിയാം. അദ്ദേഹം വായിക്കുകയും കരുതല്‍ വയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. മഹാനായ ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ ഓര്‍മ്മിക്കാന്‍ ഒരു പാക്‌ നേതാവ്‌ വേണ്ടി വന്നു എന്നത്‌ അപ്പോഴും നിരാശാജനകമാണ്‌.’ ഇതായിരുന്നു തരൂരിന്‍റെ ട്വീറ്റ്‌. ട്വീറ്റ്‌ വന്നതിന്‌ പിന്നാലെ ബി.ജെ.പി വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

0Shares