ഇന്ത്യന്‍ ക്രിക്കറ്റ് ലോകകപ്പ് നായകന്‍ കപില്‍ ദേവ് മുന്നറിയിപ്പില്ലാതെ കണ്ണൂരില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് ലോകകപ്പ് നായകന്‍ കപില്‍ ദേവ് മുന്നറിയിപ്പില്ലാതെ കണ്ണൂരില്‍

കണ്ണൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ലോകകപ്പ് നായകന്‍ കപില്‍ദേവിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ കണ്ട യാത്രക്കാര്‍ക്ക് അമ്പരപ്പ്, തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് കപില്‍ദേവും ഭാര്യ റോമി ഭാട്യ, മകള്‍ അമിയ ദേവ് എന്നിവരും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയത്. കപിലിനെ കണ്ട് അദ്ഭുതത്തോടെ തിക്കിത്തിരക്കിയ യാത്രക്കാര്‍ സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മത്സരിച്ചു. തിരക്കില്‍നിന്ന് രക്ഷിക്കാന്‍ റെയില്‍വേ പോലീസും പട്ടാളക്കാരും ചേര്‍ന്ന് കപിലിനെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലിരുത്തി. 10-ന് ട്രെയിനില്‍ കപിലും കുടുംബവും മംഗളൂരുവിലേക്ക് പോയി. അവിടെനിന്ന് വിമാനമാര്‍ഗം നാട്ടിലേക്കും. വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ അതിരഹസ്യമായി ഞായറാഴ്ച രാവിലെയാണ് കപില്‍ കണ്ണൂരിലെത്തിയത്. രാത്രി മിലിട്ടറി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഖത്തറിലെ വ്യവസായി ഡോ. എം.പി.ഹസ്സന്‍കുഞ്ഞിയുടെയും പി.വി.സുഹറാബിയുടെയും മകന്‍ ഹാഫിസിന്റെയും മുംബൈയിലെ ഫസല്‍ അബ്ദുള്‍കരീം ഖാസിയുടെയും തസ്നീം ഖാസിയുടെയും മകള്‍ ആയിയുടെയും വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കപിലും കുടുംബവും. ഞായറാഴ്ച മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

0Shares