ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു നേരെ യുവാക്കളുടെ കൈയ്യേറ്റ ശ്രമം.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു നേരെ യുവാക്കളുടെ കൈയ്യേറ്റ ശ്രമം.

കെല്‍ക്കത്ത: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരവും ഫാസ്റ്റ് ബൗളറുമായ മുഹമ്മദ് ഷമിക്കു നേരെ കൈയ്യേറ്റ ശ്രമം. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. സൗത്ത് കൊല്‍ക്കത്തയിലെ ഷമിയുടെ വീട്ടിലേക്ക് ഭാര്യയുമായി കാറില്‍ വരുമ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ ചൊല്ലിയാണ് ഷമിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായത്. ഷമിയുടെ ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനം ഓടിക്കുകയും ഷമിയുടെ വീടിനടുത്ത് വച്ച് പ്രദേശവാസിയായ ഒരാളുടെ മോട്ടോര്‍ബൈക്കില്‍ ഇടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഡ്രൈവറുടെ ചെയ്തിയെ ചോദ്യം ചെയ്യാന്‍ യുവാക്കളെത്തി.

ഡ്രൈവറോട് യുവാക്കള്‍ പ്രശ്നത്തെ കുറിച്ച് സംസാരിക്കവേ ഷമി പുറത്തേക്ക് വന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നുവെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് യുവാക്കള്‍ സുഹൃത്തുക്കളെ കൂട്ടിവരികയും ഷമിയുടെ വീടിനകത്തേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാവല്‍ക്കാരെ ആക്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്.

 

0Shares