ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മാതൃകയാക്കി ബാര്‍സിലോന ടീം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മാതൃകയാക്കി ബാര്‍സിലോന ടീം

സ്പെയ്ന്‍: കളിക്കളത്തില്‍ അമ്മമാരെ സ്നേഹിച്ച് താരങ്ങള്‍. കഴിഞ്ഞ ദിവസം വിയാ റയലിനെതിരായ മല്‍സരത്തിനിറങ്ങിയ ബാഴ്‌സിലോണ താരങ്ങളില്‍ നിന്നും അങ്ങനെയൊരു കാഴ്ച കാണാനിടയായി. ജഴ്‌സിയിലെഴുതിയിരുന്ന പേരുകളായിരുന്നു ചര്‍ച്ചാവിഷയം. ആദ്യം ആരാധകര്‍ക്കു മനസിലായില്ല പിന്നീട് കാര്യം മനസിലായപ്പോള്‍ തങ്ങളുടെ താരങ്ങളെ ഓര്‍ത്ത് അവരെല്ലാം അഭിമാനിച്ചു. സ്വന്തം അമ്മമാരുടെ പേരെഴുതിയ ജഴ്‌സിയണിഞ്ഞായിരുന്നു ഇന്നലെ താരങ്ങള്‍ കളിക്കിറങ്ങിയത്. മെയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയ സ്പെയ്നുകാര്‍ക്ക്് മദേഴ്‌സ് ഡേ ആയാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബാഴ്‌സ താരങ്ങള്‍ അമ്മമാരുടെ പേരെഴുതിയ ജഴ്‌സിയണിഞ്ഞ് കളിക്കെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും പല ടീമുകളും തങ്ങളുടെ അമ്മമാര്‍ക്ക് ആദരമറിയിച്ച് ജഴ്‌സിയില്‍ അവരുടെ പേരെഴുതി കളിക്കളത്തിലെത്തിയിട്ടുണ്ട്. 2016 ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിന് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങിയതും അമ്മമാരുടെ പേരെഴുതിയ ജഴ്‌സിയിട്ടായിരുന്നു. അതേസമയം, മല്‍സരത്തില്‍ ബാഴ്‌സിലോണ വിയ റയലിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ബാഴ്‌സയ്ക്കായി യുവതാരം ഡംബലെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ കുട്ടീഞ്ഞ്യോയും പൗളീഞ്ഞോയും മെസിയും ഓരോ ഗോളുകള്‍ വീതം നേടി.

0Shares