പൂണെ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ധരിക്കാന്‍ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സി. ഇളം നീലയില്‍ കാവി നിറത്തില്‍ ഇന്ത്യയെന്നും വെള്ളനിറത്തില്‍ സ്റ്റാര്‍ എന്നും എഴുതിയതാണ് പുതിയ ജേഴ്‌സി. മാത്രമല്ല ജേഴ്‌സിയില്‍ കൈയ്യുടെ ഭാഗത്ത് നിറവ്യത്യാസവും ഉണ്ട്.

നെക്കിയുടെ ലോഗോയോടു കൂടിയുള്ളതാണ് ഈ ജേഴ്‌സി. കളിക്കാരന്റെ ശരീര താപം നിയന്ത്രിക്കുന്ന തരത്തിലാണ് പുതിയ ജേഴ്‌സി ഉണ്ടാക്കിയതെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്.