ഡല്‍ഹി : ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം ഇന്ത്യയുടെ പി.വി സിന്ധു സ്വന്തമാക്കി. സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ കരോളിന മാരിനെ തകര്‍ത്താണ് ലോക അഞ്ചാം നംമ്പറായ സിന്ധു കിരീടം സ്വന്തമാക്കിയത്.
21-19,21-16 നായിരുന്നു സിന്ധുവിന്റെ വിജയം. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്.