ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സ്വദേശി പിടിയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സ്വദേശി പിടിയില്‍.

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറിയ പാക് പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സാബേകോട്ടിലെ കിംഗ്രാ മോര്‍ സ്വദേശിയായ മന്‍ഷീര്‍ എന്ന 26 കാരനെയാണ് ബി.എസ്.എഫ് അറസ്റ്റ് ചെയ്തത്. ബസന്തര്‍ നദീതീരത്ത് വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് ബി.എസ്.എഫ് അറിയിച്ചു.

0Shares