ഇന്ത്യക്ക് ധൂര്‍ത്തടിക്കാന്‍ ഇനി സഹായം നല്‍കേണ്ടതുണ്ടോ..? മോദിയെ വിമര്‍ശിച്ച് ബ്രിട്ടന്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്ക് ധൂര്‍ത്തടിക്കാന്‍ ഇനി സഹായം നല്‍കേണ്ടതുണ്ടോ..? മോദിയെ വിമര്‍ശിച്ച് ബ്രിട്ടന്‍

ലണ്ടന്‍: സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തവും കാരണം വന്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ ബ്രിട്ടന്‍ സാമ്പത്തിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യയെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ അംഗം പീറ്റര്‍ ബോണ്‍ രംഗത്ത്. 2012 മുതലുള്ള വിവിധ ഘട്ടങ്ങളിലായി ബ്രിട്ടന്‍ ഇന്ത്യക്ക് സഹായമായി നല്‍കിയത് ഒരു ബില്യണ്‍ പൗണ്ടിലേറെ തുക (ഏകദേശം 9400 കോടിരൂപ)യാണ്. ഇന്ത്യക്ക് നല്‍കിവരുന്ന സഹായം ബ്രിടീഷ പൗരന്മാരുടെ നികുതിപ്പണത്തില്‍ നിന്നാണെന്നും ഇത് ബ്രിട്ടന്‍ ജനതയുടെ വിയര്‍പ്പിന്റെ വിലയാണെന്നും ഈ പണം ഇന്ത്യ ദൂര്‍ത്തടിക്കുന്നത് കാണുമ്പോള്‍ സങ്കടമുള്ളതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ പ്രതിമയുണ്ടാക്കി പണത്തെ ധൂര്‍ത്തടിക്കുന്നു. ഒരു രാജ്യത്തെ ജനത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അവിടത്തെ പ്രധാനമന്തി പ്രതിമനിര്‍മിക്കാനും അത് ഉദ്ഘാടനം ചെയ്യാനും സമയം ചിലവഴിക്കുന്നു. ഇത് ശരിയായ നടപടിയല്ല. 3000 കോടി രൂപ ചെലവഴിച്ച് ഒരു പ്രതിമ നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ഇനി ധനസഹായം നല്‍കേണ്ട സാഹചര്യം ഇല്ല. ‘ഇന്ത്യ എങ്ങനെ പണം ചെലവഴിക്കുന്നു എന്നത് അവരുടെ കാര്യം. എന്നാല്‍ ഒരു ബില്യണ്‍ പൗണ്ട് ഇവിടെ നിന്നും ധനസഹായം വാങ്ങിയ രാജ്യം 330 മില്യണ്‍ പൗണ്ട് ഉപയോഗിച്ച് പ്രതിമ നിര്‍മിക്കുകയാണ്. ഇത് അസംബന്ധമാണ്, ധൂര്‍ത്താണ്. ബ്രിട്ടണേക്കാള്‍ ശതകോടീശ്വരന്മാരുള്ള രാജ്യമാണ് ഇന്ത്യ.’ അത് മനസ്സിലാക്കണമെന്നും പീറ്റര്‍ ബോണ്‍ പറഞ്ഞു.സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്കും സൗരോര്‍ജ്ജ പദ്ധതികള്‍ക്കും കാര്‍ബണ്‍ നിയന്ത്രണത്തിനുമെല്ലാമായാണ് ഇന്ത്യക്ക് ബ്രിട്ടന്‍ പണം നല്‍കിയത്. 2012ല്‍ 300 മില്യണ്‍ പൗണ്ട് (2839 കോടി രൂപ), 2013ല്‍ 268 മില്യണ്‍ പൗണ്ട് (2536 കോടി രൂപ), 2014ല്‍ 278 മില്യണ്‍ പൗണ്ട് (2631 കോടി രൂപ), 2015ല്‍ 185 മില്യണ്‍ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്ന് പീറ്റര്‍ ബോണ്‍ അവകാശപ്പെട്ടതായും ബ്രിട്ടനിലെ ‘ഡെയ്ലി മെയില്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

0Shares