ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങൾ: പാകിസ്ഥാൻ ഒറ്റപ്പെടുന്നു, ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയച്ചേക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങൾ: പാകിസ്ഥാൻ ഒറ്റപ്പെടുന്നു, ഇന്ത്യൻ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയച്ചേക്കും

ദില്ലി: പാകിസ്ഥാന്‍ കസ്റ്റ്ഡിയിലുള്ള ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യക്കൊപ്പം ലോക രാഷ്ട്രങ്ങൾ. നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം വിട്ടയക്കണമെന്ന ജനീവ കരാര്‍ പാലിക്കണമെന്ന് പാക്ക് വിദേശകാര്യമന്ത്രാലയത്തോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങൾ രംഗത്തുവന്നു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് സൈനിക നടപടി പാടില്ലെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനെ കസ്റ്റഡിയിലെടുത്ത് ഉപദ്രവിച്ചത് ശരിയായ നടപടിയല്ല. ഇന്ത്യ പാകിസ്ഥാനിൽ നടത്തിയത് ഭീകരർക്കെതിരായുള്ള നടപടി മാത്രമാണെന്നും അത് പാകിസ്ഥാനിനെതിരല്ലന്നും പാകിസ്ഥാൻ മേധാവികളോട് ആവശ്യപ്പെട്ടതായാണ് സൂചന.

ഭീകരർക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നതായും വിവിധ രാഷ്ട്ര തലവന്മാർ പറഞ്ഞു. അതേസമയം പാകിസ്ഥാൻ അറബ് രഷ്ട്രങ്ങളെ കൂടെ നിർത്താനുള്ള നീക്കം ഇന്ത്യ നയതന്ത്രമായി തടഞ്ഞു. ഇതോടെ ഇന്ത്യയ്ക്ക് പിന്തുണയുമായി സൗദി അറേബ്യയും രംഗത്ത് വന്നു. സൈനിക നടപടി പാടില്ലെന്ന് സൗദി പാകിസ്ഥാനിന് മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. വ്യോമസേന ഉദ്യോഗസ്ഥനെ മർദിച്ച ശേഷം വീഡിയോ എടുത്ത് പ്രദര്‍ശിപ്പിച്ച നടപടിക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു. ഉദ്യോഗസ്ഥനെ മോചിപ്പിക്കുന്നതിനായുള്ള ചർച്ചകളും നീക്കങ്ങളും ദില്ലിയിൽ തിരക്കിട്ട് നടക്കുകയാണ്. രാജ്യം അതീവ സുരക്ഷയിലാണ്.

0Shares