ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി അമേരിക്ക; മോദിയുടെ തീരുമാനം നിര്‍ണായകം

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി അമേരിക്ക; മോദിയുടെ തീരുമാനം നിര്‍ണായകം

ന്യൂഡല്‍ഹി: ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തി അമേരിക്ക. ലക്ഷ്യം വെക്കുന്നത് ഇറാനുമായുള്ള അമേരിക്കയുടെ വൈരാഗ്യത്തില്‍ ഇന്ത്യയെയും പങ്കാളിയാകുക എന്നത് . ഇറാനുമായുള്ള അമേരിക്കയുടെ അകല്‍ച്ച മറ്റുരാഷ്ട്രങ്ങളെയും കൂട്ട് പിടിച്ച് വര്‍ധിപ്പിക്കുകയും ഇറാനെ ഒറ്റപെടുത്തുകയുമാണ് അമേരിക്ക ചെയ്യുന്നത്. ഇതിനായി ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെയും ചൈനയെയും കൂടെക്കൂട്ടുക എന്നതാണ്. ഇതിനായി ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്ക. കഴിഞ്ഞ മാസമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവ ഇടപാടില്‍ നിന്ന് പിന്‍വാങ്ങിയത്. അതിനുപുറമെ ഇറാനുമേലുണ്ടായിരുന്ന ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിദേശ കമ്ബനികള്‍ ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യു.എസ് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇതോടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ അകലാനാണ് സാധ്യത. ഇന്ത്യക്ക് എണ്ണ ലഭിക്കണമെങ്കില്‍ ഇറാന്റെ സഹകരണം ഉറപ്പാക്കണം. എന്നാല്‍ അമേരിക്കയെ അകറ്റുന്നതുംശേരിയല്ല. ഈ നിര്‍ണായക തീരുമാനം എടുക്കുന്നതില്‍ മോദിയും എന്ത് വഴി തേടും എന്നാണ് ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. ചൈനയ്ക്ക് ശേഷം ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതുപോലെ തന്നെ സൗദി അറേബ്യ, ഇറാഖ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇറാനെയാണ്. അതേസമയം ഇന്ത്യയുമായി ജൂലൈ ആറിന് നടത്താനിരുന്ന നിര്‍ണായ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ അറിയിച്ചത്. ഇത് ഇന്ത്യക്കുമേല്‍ അമേരിക്ക നടത്തുന്ന കടുത്ത സമ്മര്‍ദ്ധത്തിന്റെ സൂചനയാണ്.

0Shares