ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ ഫേസ്ബുക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി

ന്യൂഡല്‍ഹി:ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വിദേശ ഏജന്‍സികളെ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യു.എസ് പ്രസിഡന്റ് ട്രംപിന്റെ വിജയത്തിനായി 50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ക്കിടയിലാണ് രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റ്.

0Shares