ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 387

  • Post category:news
  • Reading time:1 min read
You are currently viewing ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; മരണസംഖ്യ 387

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 387പേര്‍ മരണപ്പെട്ടു. ദുരന്തബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭൂകമ്പത്തില്‍ 13,000 പേര്‍ക്കു പരിക്കേറ്റെന്നും 387,000 പേര്‍ ഭവനരഹിതരായെന്നും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ലൊംബോക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 334 പേരാണ് ലൊംബോക്കില്‍ മരിച്ചത്. ലൊംബോക്കില്‍ 200,000 പേര്‍ക്കാണ് വീട് നഷ്ടമായത്. ലൊംബോക്കിനു സമീപത്തെ ബാലിദ്വീപിലും ഭൂകമ്പം നാശം വിതച്ചു. ജനങ്ങളെ പ്രദേശത്തുനിന്നു മാറ്റി പാര്‍പ്പിക്കുന്നതാണ് ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നമെന്നും അധികൃതര്‍ അറിയിച്ചു.

0Shares