ഇന്തോനേഷ്യയില്‍ ഭീകരസുനാമി: മരിച്ചവരുടെ എണ്ണം 384 ആയി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്തോനേഷ്യയില്‍ ഭീകരസുനാമി: മരിച്ചവരുടെ എണ്ണം 384 ആയി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. പത്തടിയിലേറെ ഉയര്‍ന്ന് പൊങ്ങി തിരമാലകള്‍ എത്തിയതോടെ ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. രക്ഷപെടാനാവാതെ കുടുങ്ങിപ്പോയ നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ തീരത്ത് മണ്ണില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലേക്കും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുനാമിക്ക് കാരണമായ ഭൂകമ്പമുണ്ടായത്. പാലു നഗരത്തില്‍ തന്നെ 500ല്‍ അധികം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പാലുവിന് സമീപത്തുള്ള ഡോംഗലയിലെ ഭൂരിഭാഗവും മല്‍സ്യത്തൊഴിലാളികളാണ് കഴിയുന്നത് ഇവിടേയ്ക്കും സുനാമിത്തിരകള്‍ എത്തിയിട്ടുണ്ട്.

0Shares