ഇന്തോനേഷ്യയിലെ ഭൂചലനം; മരിച്ചവരുടെ എണ്ണം 82 ആയി

  • Post category:news
  • Reading time:1 min read
You are currently viewing ഇന്തോനേഷ്യയിലെ ഭൂചലനം; മരിച്ചവരുടെ എണ്ണം 82 ആയി

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.
ലൊംബോക്കിന്റെ വടക്കന്‍ തീരത്ത് ഭൂനിരപ്പില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം. രണ്ടു ദ്വീപുകളിലെയും വിമാനത്താവളങ്ങള്‍ക്ക് നിസാര കേടുപാടുണ്ടായെങ്കിലും വിമാന സര്‍വീസിനെ ബാധിച്ചിട്ടില്ല. ഭൂകമ്പമാപില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു.

0Shares