ഇനി സ്ത്രീകള്‍ യുദ്ധ മുഖത്തേക്ക്…

  • Post category:news
  • Reading time:1 min read
You are currently viewing ഇനി സ്ത്രീകള്‍ യുദ്ധ മുഖത്തേക്ക്…

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കു സൈന്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികളുമായി ഇന്ത്യ. യുദ്ധമുന്നണികള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും സ്ത്രീകളെ നിയോഗിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യയില്‍ അപൂര്‍വമായാണ് സ്ത്രീകളെ കരസേനയുടെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരുന്നത്. മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണ് നിലവില്‍ കരസേന സ്ത്രീകള്‍ക്കു പ്രവേശനം കൊടുക്കുന്നത്. യുദ്ധമുഖത്തും സൈനിക നീക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും പുരുഷന്‍മാര്‍ മാത്രമാണ് നിയോഗിക്കാറുള്ളത്.

എന്നാല്‍ ഈ പതിവില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ ആദ്യം സൈനിക പോലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകളിലും നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാര്യങ്ങളില്‍ സര്‍ക്കാറുമായി കൂടിയാലോചിച്ചതിനു ശേഷമെ തീരുമാനം എടുക്കുകയുള്ളുവെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.

0Shares